Kurukku Kalan (കുറുക്കു കാളൻ)250g

100.00

In stock

ചേരുവകൾ : തൈര്, കുരുമുളക്, മഞ്ഞൾ പൊടി, ഉപ്പ്

Compare

കക്കാട്ടുമന കുറുക്കു കാളൻ തയ്യാറാകുന്ന വിധം :
ആവശ്യമുള്ള സാധനങ്ങൾ :-
1) 1 മീഡിയം നാളികേരത്തിന്റെ പകുതി ചിരവിയത്.
2) 1/2 ടീസ്‌പൂൺ ജീരകം
3) കുറച്ചു് വെളിച്ചെണ്ണ, കടുക്, കറിവേപ്പില.
4) കുറച്ച് തിളപ്പിച്ചാറിയ വെള്ളം.
___________
കാളൻ തയ്യാറാക്കേണ്ട വിധം :-

Step 1:- ചിരവി വെച്ച നാളികേരവും, 1/2 ടീസ്‌പൂൺ ജീരകവും എടുത്ത് സ്വല്പം തിളപ്പിച്ചാറിയ വെള്ളം ചേർത്ത് മിക്സിയിൽ നല്ലവണ്ണം മിനുസമായി അരച്ചെടുക്കുക. ( വെള്ളം അധികം ആകരുത് ).

Step 2:- 250gm ന്റെ കക്കാട്ടുമന കുറുക്കു കാളൻ പാക്കറ്റിൽ നിന്നും ഒരു പാത്രത്തിലേക്ക് ഒഴിച്ചു വെക്കുക.

Step 3:- ഫ്രയിങ്പാനിൽ സ്വല്പം കടുകും, കറിവേപ്പിലയും മൂപ്പിച്ചു എടുക്കുന്നതിനു ആവശ്യമായ വെളിച്ചെണ്ണ എടുത്ത് അടുപ്പിൽ വെക്കുക. വെളിച്ചെണ്ണ ചൂടായാൽ കടുകും, കറിവേപ്പിലയും ഇട്ട് മൂപ്പിക്കുക. അത് പാകമായാൽ പാത്രത്തിലേക്ക് ഒഴിച്ചു വെച്ച കക്കാട്ടു മന കുറുക്കു കാളൻ മുഴുവനായും ( 250gm ) ഫ്രയിങ് പാനിലേക്ക് ഒഴിക്കുക. നല്ലവണ്ണം ഇളക്കണം.
കാളൻ നല്ലവണ്ണം ചൂടായതിനു ശേഷം അരച്ചു വെച്ച നാളികേരവും അതിലേക്കു ചേർക്കാവുന്നതാണ്. കാളനും, നാളികേരവും നല്ലവണ്ണം ഇളക്കി യോജിപ്പിച്ചതിനു ശേഷം ഏകദേശം 10 മിനിട്ടു തിളപ്പിച്ച്‌ അടുപ്പിൽ നിന്നും മാറ്റി വെക്കാവുന്നതാണ്. ഇപ്പോൾ കാളൻ റെഡിയായി.
___________
NB:കുറുക്കുകാളനും, നാളികേരവും അടുപ്പത്തു വെച്ച് നല്ലവണ്ണം ഇളക്കി യോജിച്ചു കഴിഞ്ഞാൽ സ്വല്പം എടുത്ത് സ്വാദു നോക്കി….
ഉപ്പു കുടുതൽ വേണ്ടവർക് പാകത്തിന് പൊടിയുപ്പും,
എരുവ് കൂടുതൽ വേണ്ടവർക് പാകത്തിന് കുരുമുളക് പൊടിയും ചേർക്കാവുന്നതാണ്.
___________
നാളികേരം അരക്കുന്ന സമയത്തു കുറച്ച് കൂടുതൽ വെള്ളം ചേർത്താൽ ഇത് ഒരു കറിയായും ( രസകാളൻ ) ഉപയോഗിക്കാവുന്നതാണ്
__________
കക്കാട്ടുമന കാളന്റെ പാക്കറ്റും, കാളൻ ഉണ്ടാക്കിയതും ഫ്രിഡ്ജിൽ സൂക്ഷിക്കണം.

Additional information

Weight 260 g
Quantity

500g

Be the first to review “Kurukku Kalan (കുറുക്കു കാളൻ)250g”

Your email address will not be published. Required fields are marked *

Reviews

There are no reviews yet.

Shopping Cart
There are no products in the cart!
Continue Shopping

Main Menu

Kurukku Kalan (കുറുക്കു കാളൻ)250g

100.00

Add to Cart